കരള്‍ സംബന്ധമായ അസുഖങ്ങളില്‍ നിന്നും ശസ്ത്രക്രിയ വഴി മുക്തി നേടിയ നടന്‍ ബാല സിനിമാരംഗത്തേകക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ്. ഇപ്പോഴിത തന്റെ അസുഖത്തെക്കുറിച്ച് പ്രചരിച്ച ചില ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍.

താന്‍ ഡ്രഗ്‌സ് ഉപയോഗിച്ച് വന്ന രോഗമാണെന്നൊക്കെ വാര്‍ത്തകള്‍ കണ്ടു. എന്നാല്‍ അത് തെറ്റാണെന്ന് ബാല പറയുന്നു. അസുഖം വന്നതിന്റെ കാരണം വേറെയാണെന്നും, അത് പറയാന്‍ പറ്റില്ലെന്നും താരം പറയുന്നു. അസുഖത്തെ കുറിച്ച് വിവരിക്കാന്‍ തുടങ്ങിയാല്‍ പലരുടേയും പേരുകള്‍ പറയേണ്ടി വരുമെന്നും അത് പിന്നീട് വിവാദങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

ഞാന്‍ ഡ്രഗ്‌സ് യൂസ് ചെയ്യാറില്ല. പക്ഷെ ആശുപത്രിയില്‍ നിന്നും വന്നശേഷം കമന്റൊക്കെ നോക്കിയപ്പോള്‍ ഇനി ഡ്രഗ്‌സ് യൂസ് ചെയ്യരുതെന്ന് നിര്‍ദേശിച്ചുള്ള മെസേജുകള്‍ കണ്ടിരുന്നു. അസുഖം വന്നതിന്റെ കാരണം വേറെയാണ്, അത് പറയാന്‍ പറ്റില്ല. അസുഖത്തെ കുറിച്ച് വിവരിക്കാന്‍ തുടങ്ങിയാല്‍ പലരുടേയും പേരുകള്‍ പറയേണ്ടി വരും. അത് വിവാദങ്ങള്‍ക്ക് കാരണമാകും.

‘കേരളത്തില്‍ ഉള്ളവര്‍ മാത്രമല്ല ലോകം മുഴുവന്‍ ഉള്ളവര്‍ എനിക്ക് വേണ്ടി പ്രാര്‍ഥിച്ചുവെന്ന് ഞാന്‍ മനസിലാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഏകദേശം കഴിഞ്ഞതുപോലെയായിരുന്നു. അങ്ങനൊരു ചിന്തയും വന്നിരുന്നു. ആ സ്റ്റേജില്‍ നിന്നാണ് തിരികെ ജീവിതത്തിലേക്ക് വന്നത്. ദൈവം തിരിച്ച് കൊണ്ടുവന്നുവെന്ന് വേണം പറയാന്‍. അഭിനയത്തിലേക്കും തിരിച്ച് വരാന്‍ പോവുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.