മാധ്യമങ്ങളിൽ പ്രചരിക്കുന്ന തന്റെ വിവാഹ വാർത്തകളോട് പ്രതികരിച്ച് നടി കീർത്തി സുരേഷ്. ആദ്യമായാണ് നടി ഇത്തരത്തിലുള്ള പ്രചരണങ്ങളോട് പ്രതികരിക്കുന്നത്. കീർത്തി സുരേഷിന്റെ ജീവിതത്തിലെ മിസ്റ്ററി മാൻ ആരാണ് എന്ന തരത്തിലുള്ള വാർത്ത പങ്കുവച്ചുകൊണ്ടാണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്.

കീർത്തി സുരേഷ് വ്യവസായിയായ എൻ.ആർ.ഐ യുവാവുമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ‘എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയംവരുമ്പോള്‍ വെളിപ്പെടുത്താം’എന്നാട് നടി ട്വീറ്റ് ചെയ്തത്.

മലയാളിയായ വ്യവസായിയുമായി കീര്‍ത്തി ഏറെനാളായി പ്രണയത്തിലാണെന്നാണ് വാർത്തകൾ പ്രചരിച്ചത്. ദുബായിയിലെ റിയല്‍ എസ്‌റ്റേറ്റ് ഏജന്റാണ് ഇയാളെന്നും നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവരുടെ ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലായിരുന്നു. ഇവരുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

‘ദസറ’ എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശ്രീകാന്ത് ഒധേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത മാമന്നന്‍ ആണ് കീര്‍ത്തിയുടെ പുതിയ ചിത്രം. ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിലുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.