ഉദ്ഘാടന ദിനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് സ്ത്രീകളെ അണി നിരത്തിയുള്ള സമരം പ്രഖ്യാപിച്ച് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. ഞായറാഴ്ച പാര്‍ലമെന്റിന് പുറത്ത്‌ മഹിളാ മഹാ പഞ്ചായത്ത് കൂടിചേരാനാണ് തീരുമാനം. രാജ്യത്തെ പെണ്‍മക്കള്‍ക്കു വേണ്ടിയുള്ള പോരാട്ടമാണിതെന്നും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എല്ലാ സ്ത്രീകളോടും തങ്ങള്‍ അഭ്യര്‍ഥിക്കുകയാണെന്നും ഗുസ്തി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ ബജ്‌രംഗ് പുനിയ വ്യക്തമാക്കി.