മ​ര​ട്: 15 വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും ഒ​രു ജൂ​ത ക​ല്യാ​ണ​ത്തി​ന് കേ​ര​ളം സാ​ക്ഷി​യാ​യി. ക്രൈം​ബ്രാ​ഞ്ച് മു​ൻ എ​സ്.​പി ബി​നോ​യ് മ​ലാ​ഖൈ​യു​ടെ​യും ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് മ​ഞ്ജു​ഷ മി​റി​യം ഇ​മ്മാ​നു​വേ​ലി​ന്റെ​യും മ​ക​ൾ അ​മേ​രി​ക്ക​യി​ൽ ഡേ​റ്റ സ​യ​ന്റി​സ്റ്റാ​യ റേ​ച്ച​ൽ മ​ലാ​ഖൈ​യു​ടെ വി​വാ​ഹ​മാ​ണ് കു​മ്പ​ള​ത്തെ സ്വാ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന​ത്.

അ​മേ​രി​ക്ക​ൻ പൗ​ര​നും നാ​സ എ​ൻ​ജി​നീ​യ​റു​മാ​യ റി​ച്ച​ഡ് സാ​ക്ക​റി റോ​വു​വാ​ണ് റേ​ച്ച​ലി​ന്റെ വ​ര​ൻ. കേ​ര​ള​ത്തി​ൽ ജൂ​ത​പ്പ​ള്ളി​ക്ക് പു​റ​ത്ത്​ ന​ട​ക്കു​ന്ന ആ​ദ്യ വി​വാ​ഹ​മാ​ണ് ഇ​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കേ​ര​ള​ത്തി​ലെ ജൂ​ത​പ്പ​ള്ളി​ക​ളെ​ല്ലാം സം​ര​ക്ഷി​ത പൈ​തൃ​ക മേ​ഖ​ല​ക​ളാ​യ​തി​നാ​ൽ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​തി​നാ​ലാ​ണ് ജൂ​ത പ​ള്ളി​ക്ക് പു​റ​ത്തൊ​രു​സ്ഥ​ല​ത്ത് ചൂ​പ്പ (മ​ണ്ഡ​പം) കെ​ട്ടി വി​വാ​ഹം ന​ട​ത്ത​ൻ വ​ധു​വി​ന്റെ മാ​താ​പി​താ​ക്ക​ൾ തീ​രു​മാ​നി​ച്ച​ത്.70 വ​ർ​ഷ​ത്തി​നി​ടെ 2008 ഡി​സം​ബ​ർ 28നാ​യി​രു​ന്നു അ​വ​സാ​ന വി​വാ​ഹം ന​ട​ന്ന​ത്.