ചെന്നൈ: 2000 രൂപയുടെ നോട്ട് പിൻവലിച്ചതിനു പിന്നാലെ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്രാലിൻ. കർണാടകയിലെ പരാജയം മറച്ചുവയ്ക്കാനുള്ള കേന്ദ്രത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണ് നോട്ട് പിൻവലിച്ചതെന്ന് സ്റ്രാലിൻ ട്വീറ്ര് ചെയ്‌തു.

2016ൽ 500, 1000 നോട്ടുകൾ നിരോധിച്ച നടപടിയും സൂചിപ്പിച്ചായിരുന്നു പരാമർശം. 500 സംശയങ്ങൾ, 1000 ദുരൂഹതകൾ, 2000 മണ്ടത്തരങ്ങൾ, കർണാടകയിലെ പരാജയം മറച്ചുവയ്ക്കാനുള്ള തന്ത്രം എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ളവർ കേന്ദ്ര നടപടിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.