ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും ഓൾ ഇന്ത്യ മുസ്‍ലിം പേഴ്‌സണൽ ലോ ബോർഡ് (എ.ഐ.എം.പി.എൽ.ബി) സെക്രട്ടറിയുമായ സഫർയാബ് ജിലാനി (73) അന്തരിച്ചു. ബാബരി മസ്ജിദ് ആക്ഷൻ കമ്മിറ്റി കൺവീനറായിരുന്നു. ഈ കേസിൽ സുപ്രീം കോടതിയിൽ ഹാജരായിട്ടുണ്ട്.

നേരത്തെ ഉത്തർപ്രദേശ് സർക്കാറി​ന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായും സഫർയാബ് ജിലാനി സേവനമനുഷ്ടിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പ് ഓഫിസിൽ തലയിടിച്ച് വീണ് പരിക്കേറ്റിരുന്നു. വീഴ്ചയിൽ തല​ച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. അതിന് ശേഷം ആരോഗ്യസ്ഥിതി വീണ്ടെടുത്തിരുന്നില്ല.