ഷാജി രാമപുരം

അറ്റ്‌ലാന്റാ: റാന്നി നെല്ലിക്കാമണ്‍ പുല്ലമ്പള്ളില്‍ വടക്കേപറമ്പില്‍ പ്രൊഫ. സഖറിയാ മാത്യുവിന്റെയും സുധ സഖറിയായുടെയും മകന്‍ ഡോ.ഫെലിക്‌സ് മാത്യു സഖറിയാ (36) ഹൃദയാഘാതം മൂലം അറ്റ്‌ലാന്റായില്‍ അന്തരിച്ചു.

പ്രശസ്ത ചലച്ചിത്ര താരം മണ്‍മറഞ്ഞ ക്യാപ്റ്റന്‍ രാജുവിന്റെ സഹോദരിയുടെ മകനാണ്. കൃപാ സഖറിയയാണ് ഏക സഹോദരി. അറ്റ്‌ലാന്റാ മാര്‍ത്തോമ്മാ ഇടവകാംഗമാണ്.

പ്രശസ്തമായ അറ്റ്‌ലാന്റായിലെ എമോറി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ഡോക്ടറായി ജോലിയില്‍ പ്രവേശിക്കാനിരിക്കെ അപ്രതീക്ഷിതമായി ഉണ്ടായ ഡോ. ഫെലിക്‌സിന്റെ വേര്‍പാട് അറ്റ്‌ലാന്റായിലെ മലയാളീ സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.

സംസ്‌കാര ചടങ്ങുകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.