ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി വൈ​റ്റ് ഹൗ​സ്. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ജൂ​ൺ 22ന് ​മോ​ദി യു​എ​സ് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

ജോ ​ബൈ​ഡ​നും പ്ര​ഥ​മ​വ​നി​ത ജി​ൽ ബൈ​ഡ​നും ചേ​ര്‍​ന്ന് മോ​ദി​ക്ക് വി​രു​ന്നൊ​രു​ക്കും. 2021-ലാ​ണ് മോ​ദി ഇ​തി​നു​മു​ന്‍​പ് വൈ​റ്റ് ഹൗ​സ് സ​ന്ദ​ര്‍​ശി​ച്ച​ത്.


ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​ന്ദ​ർ​ശ​നം ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ജി20 ​ഉ​ച്ച​കോ​ടി സം​ബ​ന്ധി​ച്ചും ഇ​രുനേ​താ​ക്ക​ളും തമ്മിൽ ച​ർ​ച്ച ന​ട​ത്തും.