ഡ്രൈ ഫ്രൂട്‌സിൽ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈന്തപ്പഴം. അന്നജം, റൈബോഫ്‌ളാബിൻ, കാൽസ്യം, അയേണും എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  ഈന്തപ്പഴത്തിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. 
 ഈന്തപ്പഴം ‌കഴിക്കുന്നതിലൂടെ ശരീരത്തിന് ഫൈബർ ധാരാളം ലഭിക്കുന്നു. ഇത് കൊളസ്‌ട്രോൾ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. 

ബിപി നിയന്ത്രിയ്ക്കുവാൻ ഇത് ഏറെ നല്ലതാണ്. രക്തസമ്മർദമുള്ളവർ ഇതു കഴിക്കുന്നതു ബിപി നിയന്ത്രിച്ചു നിർത്താൻ സഹായകമാണ്. കാർഡിയോ സംബന്ധമായ അസുഖങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം. അലർജി പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. ആസ്തമ പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണിത്. 

 കാൽസ്യം, മഗ്‌നീഷ്യം, മാംഗനീസ്, അയേൺ തുടങ്ങിയവ അടങ്ങിയതിനാൽ പല്ലിനും എല്ലിനും സഹായകമാണ്. 
വിളർച്ചയ്ക്കുള്ള നല്ലൊരു മരുന്നാണിത്. അനീമിയ പ്രശ്‌നങ്ങളുള്ളവർ ദിവസവും മൂന്നോ നാലോ ഈന്തപ്പഴം കഴിക്കുക. ഹീമോഗ്ലോബിൻ തോതു വർദ്ധിപ്പിയ്ക്കാൻ ഇത് ഏറെ നല്ലതാണ്. സ്വാഭാവികമായി അയേൺ തോതു വർദ്ധിപ്പിയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത്.

വയറിന്റെ ആരോഗ്യത്തിനു മികച്ച ഒന്നാണിത്. ദഹനം മെച്ചപ്പെടുത്തുവാൻ ഇതേറെ നല്ലതാണ്. കുടൽ ആരോഗ്യത്തിന് മികച്ച ഒന്നാണിത്. മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ തടയാൻ ഇതേറെ നല്ലതാണ്. ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത് ദഹന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഏറെ നല്ലതാണ്. ഇതിലെ നാരുകളാണ് ഈ ഗുണം നൽകുന്നത്.