ലോക്‌സഭയില്‍ നിന്നും അയോഗ്യനാക്കപ്പെട്ടതോടെ രാഹുല്‍ഗാന്ധിയോട് ഔദ്യോഗിക വസതി അടിയന്തിരമായി ഒഴിയാന്‍ ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു. അയോഗ്യനാക്കപ്പെതോടെ പാര്‍ലമെന്റ്ംഗം എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് ലോക്‌സഭാ സെക്രട്ടറിയേററ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഒരുമാസത്തിനുള്ളില്‍ വീടൊഴിയണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച 23നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി വിധിയെ തുടര്‍ന്ന് അയോഗ്യനാക്കിയത്.ക്രിമിനല്‍ മാനനഷ്ടത്തില്‍ പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവാണ് ഇപ്പോള്‍ കോടതി രാഹുല്‍ ഗാന്ധിക്ക് വിധിച്ചിരിക്കുന്നത്.
കോടതി വിധിക്കെതിരെ വലിയ നിയമ രാഷ്ട്രീയ പോരാട്ടത്തിന് കോണ്‍ഗ്രസ് ഒരുങ്ങുകയാണ്.