പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിര്‍മിച്ചുവെന്ന ആരോപണത്തില്‍ പോക്‌സോ കേസിലുള്‍പ്പെട്ട ഏഷ്യാനെറ്റ് എക്‌സിക്കുട്ടീവ് എഡിറ്റര്‍ സിന്ധുസൂര്യകുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കോഴിക്കോട് നിന്നെത്തിയ സംഘം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ചോദ്യം സിന്ധുസൂര്യകുമാറിനെ ചോദ്യം ചെയ്തത്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന വാര്‍ത്താപരമ്പരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വീഡിയോ നിര്‍മിച്ചുവെന്നാണ് കേസ്. നേരത്തെ അന്വേഷക സംഘം നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ച് ഇവര്‍ ഹാജാരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം തിരുവനന്തപുരത്തെത്തിയത്.