ടൂണിസ്: ട്യൂണീഷ്യയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 29 അഭയാര്‍ത്ഥികള്‍ മരിച്ചു. മെഡിറ്ററേനിയന്‍ കടല്‍ വഴി ഇറ്റലിയിലേക്ക് പോകാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്.


യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളുടെ പ്രധാന ഹബ്ബുകളിലൊന്നാണ് ട്യൂണീഷ്യ.
ട്യൂണീഷ്യയില്‍ നിന്ന് ഈ വര്‍ഷം ഇതുവരെ 12,000 അഭയാര്‍ത്ഥികള്‍ ഇറ്റലിയില്‍ എത്തിയെന്നാണ് യു.എന്‍ കണക്ക്. അതേ സമയം, ആഫ്രിക്കയില്‍ നിന്ന് 2,500 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയിലെത്തിയതെന്ന് അധികൃതര്‍ ഇന്നലെ പറഞ്ഞു.