ന്യൂഡൽഹി: പാർലമെന്‍റിൽ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ് നൽകി ലോക്സഭ ഹൗസിങ് കമ്മിറ്റി. ഏപ്രിൽ 23 ന് ഉള്ളിൽ തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവ് ഒഴിയാനാണ് നിർദ്ദേശം.

പാർലമെന്‍റ് അംഗത്തിനു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ റദ്ദാക്കുമെന്ന് നേരത്തെ ലോക്സഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു. ‘മോദി’ പരാമർശത്തിൽ സൂറത്ത് കോടതി 2 വർഷത്തെ തടവിന് ശിക്ഷിച്ചതിനു പിന്നാലെയാണ്, ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽഗാന്ധിയെ അയോഗ്യനാക്കി പ്രഖ്യാപിച്ചത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്.