ഭോപ്പാൽ: ആഫ്രിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളിൽ ഒന്ന് ചത്തു. സാഷ എന്ന ചീറ്റയാണ് ചത്തത്. കുനോ ദേശീയ ഉദ്യാനത്തിൽ കഴിഞ്ഞിരുന്ന ചീറ്റയാണ്.
നിർജലീകരണമാണ് ചീറ്റയുടെ മരണകാരണമെന്ന് റിപ്പോർട്ട്. 5.5 വയസുള്ള സാഷയെ നമീബിയയിൽനിന്നുമാണ് ഇന്ത്യയിലെത്തിച്ചത്.
ജനുവരിയിൽ സാഷയുടെ ആരോഗ്യനില ഗുരുതരമാണെന്ന് കണ്ടെത്തിയപ്പോൾ അടിയന്തര മെഡിക്കൽ റെസ്പോണ്‍സ് ടീമിനെ ഷിയോപൂർ ജില്ലയിലെ കുനോയിലേക്ക് അയച്ചിരുന്നു.
ചീറ്റയുടെ പ്രാഥമിക വിലയിരുത്തലിൽ നിർജ്ജലീകരണത്തിന്റെയും വൃക്കസംബന്ധമായ രോഗത്തിന്റെയും ലക്ഷണങ്ങൾ കാണിച്ചുവെന്ന് ഉറവിടങ്ങൾ പറയുന്നു.