തൃശൂർ: പാണഞ്ചേരി താളിക്കോട് ഫാമുകളിലെ പന്നികളിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ 18-ഓളം പന്നികൾ കഴിഞ്ഞ ദിവസം കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 450 ഓളം പന്നികളെ കൊന്നൊടുക്കും.

വിശദമായ പരിശോധനയ്ക്കായി കൂടുതൽ സാമ്പിളുകൾ ബെംഗളൂരു ലാബിലേക്ക് അയച്ചു. പരിശീലനം ലഭിച്ച 2 ബുച്ചർമാർ ഉൾപ്പടെ 2 ടീമുകളെയാണ് പന്നിയെ കൊലപ്പെടുത്താന്‍ നിയോഗിച്ചിരുക്കുന്നത്.

പ്രവർത്തനങ്ങൾക്ക് നേതൃത്ത്വം നൽകാന്‍ പാണഞ്ചേരി മൃഗാശുപത്രി അസി. പ്രോജക്‌ട് ഓഫീസർ, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടർ, മറ്റ് ജീവനക്കാർ എന്നിവരടങ്ങുന്ന 2 റാപ്പിഡ് റെസ്പോൺസ് ടീമുകളേയും സജ്ജമാക്കിയിട്ടുണ്ട്.