ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ 2023 കേ​ര​ളാ ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​പാ​ടി​ക​ളു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ജൂ​ൺ മൂ​ന്നി​ന് കേ​ര​ളം ക​ൺ​വെ​ൻ​ഷ​ൻ പൊ​തു​യോ​ഗം കൊ​ല്ല​ത്തു വ​ച്ച് ന​ട​ത്തും. പി​റ്റേ​ന്ന് അ​തി​ഥി​ക​ളു​മാ​യി ബോ​ട്ട് യാ​ത്ര ന​ട​ത്തു​ക​യും തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തി​ല​ധി​കം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ ജൂ​ലൈ ര​ണ്ടു മു​ത​ൽ നാ​ല് വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ യു​വ ത​ല​മു​റ​യെ കേ​ര​ള​വു​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന “സ​മ്മ​ർ റ്റു ​കേ​ര​ള’ പ്രോ​ഗ്രാ​മോ​ട് കൂ​ടി സ​മാ​പ​നം.

കേ​ര​ള​ത്തി​ലെ മി​ക്ക ജി​ല്ല​ക​ളി​ലും ഫോ​മ​യു​ടെ​യും ഫോ​മാ വ​നി​താ ഫോ​റ​ത്തി​ന്‍റെ​യും ഫോ​മാ ചാ​രി​റ്റി ആ​ൻ​ഡ് സോ​ഷ്യ​ൽ വിം​ഗി​ന്‍റെ​യും പ​രി​പാ​ടി​ക​ൾ, പ്ര​ധാ​ന പൊ​തു പ​രി​പാ​ടി​ക​ൾ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കും,

ജൂ​ൺ 3 ശ​നി 3 പി​എം – കേ​ര​ള ക​ൺ​വെ​ൻ​ഷ​ൻ പൊ​തു​യോ​ഗം കൊ​ല്ലം ജി​ല്ല​യി​ലെ ഓ​ർ​ക്കി​ഡ് ബീ​ച്ച് ഹോ​ട്ട​ലി​ൽ
ജൂ​ൺ 3 ശ​നി 5 പി​എം – ഫോ​മാ വ​നി​താ ഫോ​റം “വി​ദ്യാ​വാ​ഹി​നി” സ്‌​കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം (കൊ​ല്ലം)
ജൂ​ൺ 4 ഞാ​യ​ർ 11 എ​എം- ബോ​ട്ട് സ​വാ​രി (കൊ​ല്ലം)
ജൂ​ൺ 30 വെ​ള്ളി 10 എ​എം – ഫോ​മാ ഭ​വ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം (എ​റ​ണാ​കു​ളം)

ജൂ​ലൈ 1 ശ​നി 6 പി​എം – പൊ​തു​യോ​ഗം എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ
ജൂ​ലൈ 1 ശ​നി 6 പി​എം – സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം
ജൂ​ലൈ 2, 3, 4 ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വാ​ഴ്ച – തി​രു​വ​ന​ന്ത​പു​ര​ത്തും കേ​ന്ദ്രീ​ക​രി​ച്ച് ” സ​മ്മ​ർ റ്റു ​കേ​ര​ള’ പ്രോ​ഗ്രാം.

ജൂ​ണി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ളും ഹെ​ൽ​ത്ത് അ​വ​യ​ർ​ന​സ്സ് ക്യാ​മ്പും ഫോ​മാ വ​നി​താ ഫോ​റ​ത്തി​ന്‍റെ സു​പ്ര​ധാ​ന​മാ​യ ര​ണ്ട് പ​ദ്ധ​തി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്കു​മെ​ന്ന് കേ​ര​ളാ ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ശ്രീ ​തോ​മ​സ് ഓ​ലി​യാ​ൻ​കു​ന്നേ​ൽ, ഫോ​മ​യു​ടെ പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ​ക്ട​ർ ജെ​യ്‌​മോ​ൾ ശ്രീ​ധ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.