വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ മി​സി​സി​പ്പി​യി​ൽ വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ 23 പേ​ർ മ​രി​ച്ചു. 160 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്ത് നാ​ശം​വി​ത​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ നാ​ല് പേ​രെ കാ​ണാ​താ​യി. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​ടി​ഞ്ഞാ​റ​ൻ മി​സി​സി​പ്പി​യി​ലെ സി​ൽ​വ​ർ സി​റ്റി, റോ​ളിം​ഗ് ഫോ​ർ​ക്ക് പ​ട്ട​ണ​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. നി​ര​വ​ധി വീ​ടു​ക​ൾ​ക്കും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. നി​ര​വ​ധി ആ​ളു​ക​ൾ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.