ന്യൂ​ഡ​ൽ​ഹി: ലോ​ക ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ 48 കി​ലോ​ഗ്രാം വ​നി​താ വി​ഭാ​ഗ​ത്തി​ൽ കി​രീ​ടം നേ​ടി ഇ​ന്ത്യ​ൻ താ​രം നീ​തു ഗം​ഗാ​സ്. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടു​ന്ന ആ​റാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​മാ​ണ് ഗം​ഗാ​സ്.

മം​ഗോ​ളി​യ​ൻ താ​രം ലു​ട്സാ​യ്ഖ​ൻ അ​ൽ​ടാ​ൻ​സെ​റ്റ്സെ​ഗി​നെ 5 -0 എ​ന്ന സ്കോ​റി​ന് വീ​ഴ്ത്തി​യാ​ണ് നീ​തു ചാ​മ്പ്യ​ൻ പ​ട്ടം ചൂ​ടി​യ​ത്. കി​ടി​ല​ൻ പ​ഞ്ചു​ക​ളു​മാ​യി തു​ട​ക്കം മു​ത​ൽ എ​തി​രാ​ളി​യെ വി​ഷ​മി​പ്പി​ച്ച ഗം​ഗാ​സ് ഏ​ക​പ​ക്ഷീ​യ​മാ​യ വി​ജ​യം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

എം.​സി. മേ​രി കോം(2002, 2005, 2006, 2008, 2010, 2018), ​കെ.​സി. ലേ​ഖ(2006), സ​രി​താ ദേ​വി(2006), ജെ​നി ആ​ർ.​എ​ൽ(2006), നി​ഖാ​ത് സ​രീ​ൻ(2022) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്ന് ലോ​ക ചാ​മ്പ്യ​ൻ പ​ദ​വി​യി​ലെ​ത്തി​യ മ​റ്റ് ബോ​ക്സ​ർ​മാ​ർ.