മും​ബൈ: വി.​ഡി. സ​വ​ർ​ക്ക​ർ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​ബിം​ബ​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ച്ചെ​ന്നും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ഷി​ൻ​ഡെ രാ​ഹു​ലി​നെ​തി​രാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. സ​വ​ർ​ക്ക​ർ മ​ഹാ​രാ​ഷ്ട്ര​യു​ടെ ആ​രാ​ധ​നാ​പാ​ത്രം മാ​ത്ര​മ​ല്ലെ​ന്നും ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​ബിം​ബ​മാ​ണെ​ന്നും ഷി​ൻ​ഡെ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച സ​ഭ​യ്ക്കു​ള്ളി​ൽ വ​ച്ച് രാ​ഹു​ലി​ന്‍റെ ചി​ത്ര​ത്തി​ൽ ഭ​ര​ണ​ക​ക്ഷി അം​ഗ​ങ്ങ​ൾ ചെ​രു​പ്പ് കൊ​ണ്ട് അ​ടി​ച്ച​തി​നെ​യും ഷി​ൻ​ഡെ ന്യാ​യീ​ക​രി​ച്ചു.

നേ​ര​ത്തെ, ലോ​ക്സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്ക​പ്പെ​ട്ട വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ മാ​പ്പു​പ​റ​യി​ല്ലെ​ന്നും ത​ന്‍റെ പേ​ര് ഗാ​ന്ധി എ​ന്നാ​ണ് സ​വ​ർ​ക്ക​റെ​ന്ന​ല്ലെ​ന്നും രാ​ഹു​ൽ പ്ര​സ്താ​വി​ച്ചി​രു​ന്നു.