ന്യൂ​ഡ​ല്‍​ഹി: ഭൂ​മി​ക്ക് പ​ക​രം ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത അ​ഴി​മ​തി​ക്കേ​സി​ല്‍ ബി​ഹാ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വ് സി​ബി​ഐ​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യി.

രാ​വി​ലെ 10.30നാ​ണ് ഡ​ല്‍​ഹി​യി​ലെ സെ​ന്‍​ട്ര​ല്‍ ബ്യൂ​റോ ഓ​ഫ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ തേ​ജ​സ്വി എ​ത്തി​യ​ത്. ഈ ​മാ​സം തേ​ജ​സ്വി യാ​ദ​വി​നെ അ​റ​സ്റ്റ് ചെ​യ്യി​ല്ലെ​ന്ന് സി​ബി​ഐ ക​ഴി​ഞ്ഞാ​ഴ്ച ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

തേ​ജ​സ്വി യാ​ദ​വി​ന്‍റെ പി​താ​വാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​യാ​യി​രി​ക്കെ ഭൂ​മി കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി നി​ര​വ​ധി പേ​ര്‍​ക്ക് റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി ന​ല്‍​കി​യെ​ന്നാ​ണ് കേ​സ്.

ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ഭാ​ര്യ​യും ബി​ഹാ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ റാ​ബ്‌​റി ദേ​വി, മ​ക്ക​ളാ​യ മി​സ ഭാ​ര​തി, ഹേ​മ യാ​ദ​വ് എ​ന്നി​വ​രും കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്.