ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളി​ല്‍​വ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​ങ്കു​വ​ച്ച് ശ​ശി ത​രൂ​ര്‍ എം​പി. അ​വ​ര്‍ ഒ​രു ശ​ബ്ദം ഇ​ല്ലാ​താ​ക്ക​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ലോ​ക​ത്തി​ന്‍റെ എ​ല്ലാ കോ​ണി​ലും ഇ​ന്ത്യ​യു​ടെ സ്വ​രം മു​ഴ​ങ്ങു​ന്നെ​ന്ന് ത​രൂ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് രാ​ഹു​ലി​നെ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​കൊ​ണ്ട് ലോ​ക്‌​സ​ഭാ സെ​ക്ര​ട്ട​റി​യേ​റ്റ് വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്.

രാ​ഹു​ലി​നെ​തി​രാ​യ ന​ട​പ​ടി​യു​ടെ വേ​ഗ​ത ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും എ​ല്ലാ മ​ര്യാ​ദ​ക​ളും ലം​ഘി​ക്കു​ന്ന രാ​ഷ്ട്രീ​യം ക​ളി​യാ​ണി​തെ​ന്നും ത​രൂ​ര്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.