ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി ബി​ജെ​പി. രാ​ഹു​ല്‍ ഗാ​ന്ധി ഒ​രു സ​മു​ദാ​യ​ത്തെ അ​പ​മാ​നി​ച്ചു. കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മാ​പ്പ് പ​റ​യാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന് മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ര​വിശ​ങ്ക​ര്‍ പ്ര​സാ​ദ് ഡ​ല്‍​ഹി​യി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

രാഹുലിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തും. ഇ​തി​ന് മു​മ്പ് നി​ര​വ​ധി നേ​താ​ക്ക​ള്‍ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് എ​ന്തു​കൊ​ണ്ട് മേ​ല്‍​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്നി​ല്ല, രക്തസാ​ക്ഷി പ​രി​വേ​ഷ​ത്തി​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്. ക​ര്‍​ണാ​ട​ക​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും ര​വി​ശ​ങ്ക​ര്‍ ആ​രോ​പി​ച്ചു.

രാ​ഹു​ല്‍ ഒ​ന്നും പ​റ​ഞ്ഞി​ല്ലെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത് ക​ള്ള​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. രാ​ഹു​ല്‍ വി​ദേ​ശ​ത്ത് വ​ച്ച് ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തെ അ​പ​മാ​നി​ച്ചു. വി​ദേ​ശ​ശ​ക്തി​ക​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

2004 മു​ത​ല്‍ അ​ദാ​നി​യു​ടെ ക​മ്പ​നി​ക​ള്‍​ക്ക് വി​ദേ​ശ​ത്ത് ക​രാ​ര്‍ കി​ട്ടി​യി​ട്ടു​ണ്ട്. ഇ​തി​നു​ള്ള സ​ഹാ​യം ന​ല്‍​കി​യ​ത് യു​പി​എ സ​ര്‍​ക്കാ​രാ​ണോ എ​ന്നും ര​വി​ശ​ങ്ക​ര്‍ ചോ​ദി​ച്ചു. രാ​ജ​സ്ഥാ​നി​ലും കേ​ര​ള​ത്തി​ലും അ​ദാ​നി​യു​ടെ ക​മ്പ​നി​ക​ള്‍​ക്ക് ക​രാ​റു​ക​ള്‍ കി​ട്ടി​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് മ​റു​പ​ടി പ​റ​ണം.

കോ​ണ്‍​ഗ്ര​സി​നെ ജ​ന​ങ്ങ​ള്‍ ത​ഴ​യു​ന്ന​തി​ന്‍റെ അ​മ​ര്‍​ഷ​മാ​ണ് രാ​ഹു​ല്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. പാ​ര്‍​ല​മെ​ന്‍റി​ല്‍ വ​ന്ന് കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​ന്‍ പ​റ​യു​മ്പോ​ള്‍ പ​ല​പ്പോ​ഴും രാ​ഹു​ല്‍ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നെ​ന്നും ര​വി​ശ​ങ്ക​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു.

റ​ഫാ​ല്‍ ആ​രോ​പ​ണ​ത്തി​ല്‍ സു​പ്രീം കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം രാ​ഹു​ലി​ന് മാ​പ്പ് പ​റ​യേ​ണ്ടി​വ​ന്നു. ജ​ന​ങ്ങ​ള്‍ രാ​ഹു​ലി​നെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ത​ള്ളി​ക്ക​ള​യു​മെ​ന്നും ര​വി​ശ​ങ്ക​ര്‍ പ​റ​ഞ്ഞു.