കൊച്ചി: വടക്കാഞ്ചേരി ഭവനപദ്ധതി അഴിമതിക്കേസില്‍ െലെഫ് മിഷന്‍ മുന്‍ സി.ഇ.ഒ: യു.വി. ജോസിനു കുരുക്കായി കരാറുകാരന്‍ സന്തോഷ് ഈപ്പന്റെ മൊഴി. ജോസ് മുഖേന ചില രേഖകള്‍ ചോര്‍ന്നുകിട്ടിയെന്നാണു കരാര്‍ കമ്പനിയായ യൂണിടെക്കിന്റെ ഉടമ സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത്.

െലെഫ് മിഷന്‍ സി.ഇ.ഒയുടെ പൂര്‍ണ അറിവോടെയാണു കരാര്‍ ലഭിച്ചത്. വടക്കാഞ്ചേരിയില്‍ നേരത്തേ കരാര്‍ ലഭിച്ച ഹാബിറ്റാറ്റ് സമര്‍പ്പിച്ച ചില രേഖകള്‍ ജോസ് മുഖേന യൂണിടെക്കിനു കിട്ടി. അത് പരിഷ്‌കരിച്ചാണു കരാര്‍രേഖയാക്കി സമര്‍പ്പിച്ചത്. കോഴയുടെ പങ്ക് ജോസും െകെപ്പറ്റിയെന്നു സന്തോഷ് മൊഴി നല്‍കിയതായാണു സൂചന.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെ്രകട്ടറി എം. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നും അവ നടപടിക്രമങ്ങളുടെ ഭാഗമായിരുന്നെന്നുമാണ് ഇ.ഡിക്കു ജോസ് നല്‍കിയ മൊഴി. പ്രത്യുപകാരമായി ജോസിനു കോഴപ്പണത്തിന്റെ പങ്ക് കിട്ടിയോയെന്നും ഇ.ഡി. അന്വേഷിക്കുന്നു. ജോസിന്റെ ഇ-മെയില്‍ വിവരങ്ങള്‍ വീണ്ടെടുത്തതും കേസില്‍ നിര്‍ണായകമാകും.

സ്വര്‍ണക്കടത്ത് േകസിലെ പ്രതി സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതു െലെഫ് മിഷന്‍ ഇടപാടിനുള്ള പ്രത്യുപകാരമായിരുേന്നായെന്നും ഇ.ഡി. പരിശോധിക്കുന്നു. ശിവശങ്കര്‍ ഇടപെട്ടാണു സ്വപ്‌നയ്ക്കു ജോലി തരപ്പെടുത്തിയതെന്നു നേരത്തേ വ്യക്തമായിരുന്നു.

ഇതുസംബന്ധിച്ചാണു സ്‌പേസ് പാര്‍ക്ക് സ്‌പെഷല്‍ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിനെയും സ്വപ്‌നയ്ക്കു നിയമനം നല്‍കിയ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ അസോസിയേറ്റ് ഡയറക്ടര്‍ പ്രതാപ് നായരെയും വിളിച്ചുവരുത്തിയത്.ജോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി മാപ്പുസാക്ഷിയാക്കുന്നതും ഇ.ഡിയുടെ പരിഗണനയിലാണ്. ജോസിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം എത്തിക്കാനാണു നീക്കം. മാപ്പുസാക്ഷിയാകാന്‍ സന്തോഷ് ഈപ്പനും തയാറാണെന്നാണു സൂചന. കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ വീണ്ടും ചോദ്യംചെയ്‌തേക്കും.

പദ്ധതിയുടെ ഭാഗമായി ഒമ്പതുകോടിയോളം രൂപ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ െകെക്കൂലി ലഭിച്ചെന്നാണു സ്വപ്‌നയുടെ മൊഴി. യു.എ.ഇ. റെഡ് ക്രെസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.5 കോടി കോഴ നല്‍കിയാണു യൂണിടാക് നിര്‍മാണക്കരാര്‍ നേടിയതെന്നാണ് ഇ.ഡി. കേസ്. യു.എ.ഇ. കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് അടക്കമുള്ളവര്‍ക്കു ഡോളറാക്കിയാണു കള്ളപ്പണം െകെമാറിയതെന്നും ഇ.ഡി. കണ്ടെത്തി.