വാഷിംഗ്ടണ്‍: യു.എസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്തി. കുതിച്ചുയരുന്ന വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിനും ബാങ്കിംഗ് മേഖലയിലെ തകര്‍ച്ച ഒഴിവാക്കുന്നതിനുമാണ് ഈ നടപടി.

രണ്ട് ദിവസം ചേര്‍ന്ന നയ രൂപീകരണ യോഗത്തില്‍ പലിശ നിരക്ക് 4.75-5% ആയി ഉയര്‍ത്താനാണ് തീരുമാനം. നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ വേണ്ടിവരുമെന്നും നയരൂപീകരണ സമിതിയായ ഫെഡറല്‍ ഓഫണ്‍ മാര്‍ക്കറ്റ് കമ്മിറ്റി വിലയിരുത്തി.

ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച നയത്തിലും സമാനമായ രീതിയില്‍ വര്‍ധനവ് വരുത്തിയിരുന്നു. ജിഡിപി വളര്‍ച്ചാനിരക്ക് 2023ല്‍ 0.5 ശതമാനത്തില്‍ നിന്നും 0.4 ശതമാനമായി കുറയാനുള്ള സാധ്യതയും ഫെഡറല്‍ റിസര്‍വ് ചൂണ്ടിക്കാട്ടുന്നു.