വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ദാ​നി ഗ്രൂ​പ്പി​നെ വ​ട്ടം​ചു​റ്റി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന് പി​ന്നാ​ലെ അ​മേ​രി​ക്ക​ൻ പേ​മെ​ന്‍റ് ആ​പ്പ് “ബ്ലോ​ക്കി’​നെ​പ്പ​റ്റി​യു​ള്ള റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട് ഹി​ൻ​ഡ​ൻ​ബെ​ർ​ഗ് റി​സേ​ർ​ച്ച് ഗ്രൂ​പ്പ്.

ട്വി​റ്റ​ർ മു​ൻ സി​ഇ​ഒ ജാ​ക്ക് ഡോ​ർ​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ്ലോ​ക്ക് ക​ണ​ക്കു​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്നാ​ണ് ഹി​ൻ​ഡൻ​ബെ​ർ​ഗി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം പെ​രു​പ്പി​ച്ച് രേ​ഖ​പ്പെ​ടു​ത്തി​യും ചെ​ല​വു​ക​ൾ ചു​രു​ക്കി കാ​ട്ടി​യും ക​മ്പ​നി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം.

ബ്ലോ​ക്ക് ഒ​രു ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ര​ണ്ട് വ​ർ​ഷം നീ​ണ്ട് നി​ന്ന അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ തെ​ളി​ഞ്ഞെ​ന്ന് ഹി​ൻ​ഡൻ​ബെ​ർ​ഗ് അ​റി​യി​ച്ചു. ക​മ്പ​നി​യു​ടെ ആ​കെ​യു​ള്ള ഉ​പ​യോ​ക്ത അ​ക്കൗ​ണ്ടു​ക​ളി​ൽ 40 മു​ത​ൽ 75 ശ​ത​മാ​നം വ​രെ വ്യാ​ജ​മോ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​മു​ള്ള​തോ ആ​ണെ​ന്ന് ബ്ലോ​ക്കി​ലെ മു​ൻ ജീ​വ​ന​ക്കാ​ർ വി​വ​രം ന​ൽ​കി​യെ​ന്നാ​ണ് ഹി​ൻ​ഡെ​ൻ​ബെ​ർ​ഗ് റി​പ്പോ​ർ​ട്ട് പ​റ​യു​ന്ന​ത്.

റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​യു​ട​ൻ ബ്ലോ​ക്കി​ന്‍റെ ഓ​ഹ​രി​വി​ല 18 ശ​ത​മാ​നം ഇ​ടി​ഞ്ഞു. റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് ബ്ലോ​ക്ക് ആ​പ്പ് അ​ധി​കൃ​ത​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.