ദേശീയതലത്തില്‍ ബ്രഹ്മപുരം വിഷയം ഉന്നയിച്ചും, സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും ബി.ജെ.പി. ബ്രഹ്മപുരത്ത് നടന്ന സംഭവം തികച്ചും അഴിമതിയാണെന്നും, സര്‍ക്കാരിനെ വിമര്‍ശിച്ചും കേരളത്തില്‍ ബി.ജെ.പിയുടെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.

മാലിന്യ സംസ്‌കരണത്തിന് ഏറ്റവും നല്ല മാതൃകയായ സംസ്ഥാനമാണ് ഗോവയും ഇന്ദോറും, കേരള സര്‍ക്കാരിനോട് അവിടേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാന്‍ താന്‍ ആവശ്യപ്പെടുകയാണെന്നും ജാവദേക്കര്‍ പറഞ്ഞു. സി.പി.എം, കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ള മാലിന്യ അഴിമതി സി.ബി.ഐ. അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒന്‍പതുമാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന കരാറില്‍ ബ്രഹ്മപുരത്ത് ബയോ മൈനിങ്ങിനു വേണ്ടിയാണ് സോണ്‍ട ഇന്‍ഫ്രടെക് കമ്പനിക്ക് കരാര്‍ നല്‍കിയത്. 54 കോടിയായിരുന്നു കരാര്‍ തുക. ബയോ മൈനിങ് മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളൂ. എന്നാല്‍ അവര്‍ എന്താണ് ചെയ്തത്? വേറൊരു അരശ് മീനാക്ഷി എന്‍വിറോ കെയര്‍ എന്ന കമ്പനിക്ക് ഉപകരാര്‍ നല്‍കി. സോണ്‍ടയ്ക്ക് കരാര്‍ നല്‍കിയത് 54 കോടിക്ക്. അവര്‍ ഉപകരാര്‍ നല്‍കിയത് 22 കോടിക്ക്. 32 കോടി രൂപ, ഒന്നും ചെയ്യാതെ തന്നെ പോയതോ , നേരെ സ്വന്തം പോക്കറ്റിലേക്ക് ജാവദേക്കര്‍ പറഞ്ഞു. ബ്രഹ്മപുരം വിഷയത്തില്‍ കേരള ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.