ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചു. രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ യോഗത്തിൽ ചർച്ചയാകും. വൈകിട്ട് നാലരയ്ക്കാണ് യോഗം വിളിപ്പിച്ചിരിക്കുന്നത്. പ്രധാനന്ത്രിക്കു പുറമേ കേന്ദ്ര ആരോഗ്യമന്ത്രി മുൻസുഖ് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.

നാലു മാസത്തിനിടെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണ് ഇന്ത്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. 1134 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 7026 പേർക്ക് രോഗബാധയുള്ളതായി കണ്ടെത്തി. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.09 ആയി ഉയർന്നു. നിലവിൽ 5 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ആകെ കൊവിഡ് മരണം 530813 ആയി ഉയർന്നിട്ടുണ്ട്. പ്രതിവാര പോസിറ്റിവിറ്റി നിരക്കിലും വർധനയുണ്ടായിട്ടുണ്ട്.