സ്വിറ്റ്‌സര്‍ലാന്റ്: സ്വറ്റ്‌സര്‍ലാന്റില്‍ ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാന്‍ ഇടപെടല്‍. തകര്‍ച്ച നേരിടുന്ന രണ്ടാമത്തെ വലിയ ബാങ്കായ ക്രെഡിറ്റ് സൂയിസിനെ ഏറ്റവും വലിയ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്‌സര്‍ലാന്റ് (യുബിഎസ്) ഏറ്റെടുക്കുന്നു. അമേരിക്കയില്‍ രണ്ട് ബാങ്കുകള്‍ തകര്‍ച്ച നേരിട്ട പശ്ചാത്തലത്തിലാണ് അടിയന്തരമായ ഇടപെടല്‍. ക്രെഡിറ്റ് സൂയിസിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം യുബിഎസ് ഇന്നു നടത്തുമെന്ന് സ്വിസ് നാഷണല്‍ ബാങ്ക് അറിയിച്ചു.

സ്വിസ് ഫെഡറല്‍ സര്‍ക്കാരിയും സ്വിസ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് സൂപ്പെര്‍വൈസറി അതോറിറ്റി, സ്വിസ് നാഷണല്‍ ബാങ്ക് എന്നിവയുടെ സഹായത്തോടെയാണ് ഏറ്റെടുത്തല്‍ നടക്കുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും സ്വിസ് സമ്പദ് വ്യവസ്ഥ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്നും ബാങ്ക് വ്യക്തമാക്കി.