പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ കടമ്പാറ സ്വദേശി അയ്യപ്പനാണ് മരിച്ചത്. വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു.