കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്‍റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും റെയ്ഡ്. ആദായ നികുതി വകുപ്പിന്‍റെ അന്വേഷണ വിഭാഗമാണ് റെയ്ഡ് നടത്തുന്നത്.

കൊച്ചി, ഡൽഹി, ചെന്നൈ, കൊയിലാണ്ടി എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി.