ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ നാ​ല് മാ​സ​ത്തി​നി​ട​യി​ലെ ഉ​യ​ർ​ന്ന പ്ര​തി​ദി​ന കേ​സു​ക​ളാ​ണ് ഇ​ന്ന് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 841 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ രാ​ജ്യ​ത്ത് സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 5,389 ആ​യി ഉ​യ​ർ​ന്നു. ക​ണ​ക്കു​ക​ൾ പ്ര​കാ​രം കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ പ്ര​തി​ദി​ന ശ​രാ​ശ​രി കോ​വി​ഡ് കേ​സു​ക​ൾ ഒ​രു മാ​സ​ത്തി​നി​ടെ ആ​റ് മ​ട​ങ്ങു വ​ർ​ധി​ച്ചു. ഫെ​ബ്രു​വ​രി​യി​ൽ ശ​രാ​ശ​രി പ്ര​തി​ദി​ന പു​തി​യ കേ​സു​ക​ൾ 112 ആ​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​ത് 626 ആ​യി ഉ​യ​ർ​ന്നു.