കൊച്ചി: നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഒരു കോടിയിലേറെ രൂപ വിലവരുന്ന സ്വർണമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്.

സംഭവത്തിൽ മലപ്പുറം സ്വദേശികളായ അബ്ദുൾ സലിം, സജീർ എന്നിവരെ അറസ്റ്റ് ചെയ്തു. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്.