ലി​സ്ബ​ൺ: പോ​ർ​ച്ചു​ഗ​ലി​ന്‍റെ പു​തി​യ ആ​ശാ​ന് കീ​ഴി​ൽ റോ​ണോ​യ്ക്കു പു​തി​യ തു​ട​ക്കം. 2024 യൂ​റോ ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള പോ​ർ​ച്ചു​ഗ​ൽ ദേ​ശീ​യ ടീ​മി​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ഇ​ടം​നേ​ടി. പു​തി​യ പ​രി​ശീ​ല​ക​ൻ റോ​ബ​ർ​ട്ടോ മാ​ർ​ട്ടി​ന​സ് ദേ​ശീ​യ ടീ​മി​ൽ റൊ​ണാ​ൾ​ഡോ​യെ​യും ഉ​ൾ​പ്പെ​ടു​ത്തി.

2022 ഫി​ഫ ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​റി​ൽ പോ​ർ​ച്ചു​ഗ​ൽ മൊ​റോ​ക്കോ​യോ​ട് തോ​റ്റു പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ക്രി​സ്റ്റ്യാ​നോ​യു​ടെ രാ​ജ്യാ​ന്ത​ര ക​രി​യ​ർ തു​ലാ​സി​ലാ​യി​രു​ന്നു. ഫെ​ർ​ണാ​ണ്ടോ സാ​ന്‍റോ​സി​നു പ​ക​രം മാ​ർ​ട്ടി​ന​സ് ചു​മ​ത​ല​യേ​റ്റ​തോ​ടെ​യാ​ണ് 38 കാ​ര​നാ​യ റോ​ണോ​യ്ക്കു ദേ​ശീ​യ ടീ​മി​ലേ​ക്ക് വീ​ണ്ടും വാ​തി​ൽ തു​റ​ന്ന​ത്.

റൊ​ണാ​ൾ​ഡോ ടീ​മി​ന് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട താ​ര​മാ​ണെ​ന്നും പ്രാ​യം താ​ൻ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് മാ​ർ​ട്ടി​ന​സ് പ​റ​ഞ്ഞ​ത്. പ​ടി​ഞ്ഞാ​റ​ൻ യൂ​റോ​പ്പി​ലെ കു​ഞ്ഞ​ൻ രാ​ജ്യ​ങ്ങ​ളാ​യ ലി​ക്റ്റ​ൻ‌​സ്റ്റൈ​ൻ, ല​ക്സം​ബ​ർ​ഗ് എ​ന്നി​വ​യ്ക്കെ​തി​രെ​യാ​ണ് പോ​ർ​ച്ചു​ഗ​ൽ അ​ടു​ത്ത ദി​വ​സം ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. പോ​ർ​ച്ചു​ഗ​ലി​നാ​യി 196 മ​ത്സ​ര​ങ്ങ​ളി​ൽ 118 ഗോ​ളു​ക​ളാ​ണ് റൊ​ണാ​ൾ​ഡോ നേ​ടി​യി​ട്ടു​ള്ള​ത്. ഇ​ത് റി​ക്കാ​ർ​ഡാ​ണ്.