നൈജീരിയയിലെ കടുനയിൽ 17 ക്രൈസ്തവർ മുസ്ലീം തീവ്രവാദികളാൽ കൊല്ലപ്പെട്ടു. വർഷങ്ങളായി തീവ്രവാദികൾ ക്രിസ്ത്യൻ സമൂഹങ്ങളെ ആക്രമിച്ചു കൊണ്ടിരിക്കുന്ന രാജ്യത്തെ അപകടകരമായ മേഖലയാണ് കടുന. ആക്രമണങ്ങൾക്കു പിന്നിൽ നിരവധി കാരണങ്ങളുണ്ടെങ്കിലും, തീവ്രവാദികൾ വർഷങ്ങളായി ക്രിസ്ത്യൻ സമൂഹങ്ങളെ ആക്രമിക്കുന്നത് തുടരുകയാണ്.

അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചാണ് തീവ്രവാദികൾ രാത്രിയിൽ എത്തിയത്. ഉങ്‌വാൻ വക്കിലിയിലെ ഗ്രൗണ്ടിൽ ജീവനില്ലാത്ത 14 ക്രൈസ്തവരുടെ ചിത്രങ്ങൾ പ്രാദേശിക ഐസിസി ഉദ്യോഗസ്ഥൻ പുറത്ത് വിട്ടു. മൂന്ന് പേർ കൂടി പരിക്കേറ്റ് ആശുപത്രിയിൽ മരിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

ആക്രമണം നടന്ന സ്ഥലത്തിന്റെ സമീപത്ത് സൈനിക ചെക്ക്‌പോസ്റ്റുകൾ ഉണ്ടായിരുന്നിട്ടും സൈന്യം ആക്രമണത്തിന് അനുമതി നൽകിയെന്ന ആരോപണത്തെ തുടർന്ന് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.