ന്യുഡല്‍ഹി: അമേരിക്കയില്‍ അടച്ചുപൂട്ടിയ സിലിക്കന്‍ വാലി ബാങ്കില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 100 കോടി ഡോളര്‍ നിക്ഷേപമുണ്ടെന്ന് ഐടിമന്ത്രാലയം സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. നിക്ഷേപകര്‍ക്ക് മുന്നോട്ടുപോകാന്‍ കുടുതല്‍ വായ്പകള്‍ നല്‍കാന്‍ പ്രദേശിക ബാങ്കുകളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പ്രതിസന്ധിയെ തുടര്‍ന്ന മാര്‍ച്ച് 10നാണ് കാലിഫോര്‍ണിയ ബാങ്കിംഗ് റെഗുലേറ്റര്‍ സിലിക്കന്‍ വാലി ബാങ്ക് അടച്ചുപൂട്ടിയത്. 2022 അവസാനം 209 മില്യണ്‍ ഡോളറായിരുന്നു ബാങ്കിന്റെ ആസ്തി. നിക്ഷേപകര്‍ ഒറ്റദിവസം 42 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചതാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയത്. തകര്‍ച്ച തടാന്‍ അമേരിക്കന്‍ ഭരണകൂടം ഇടപെടുകയും നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ സ്റ്റാര്‍ട്ടഅപ്പ് നിക്ഷേപകരുടെ ആശങ്കകളും നിര്‍ദേശങ്ങളും ധനമന്ത്രി നിര്‍മ്മല സീതാരാമന് താന്‍ കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.