കൊച്ചി: ചികിത്സയിൽ കഴിയുന്ന നടനും മുൻ എം.പിയുമായ ഇന്നസെന്റിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നേരത്തെ അർബുദം ബാധിച്ചിരുന്ന ഇന്നസെന്‍റ് രോഗത്തെ അതിജീവിച്ച് തിരിച്ചെത്തിയിരുന്നു. ചികിത്സാനുഭവങ്ങൾ അടക്കം ഉൾപ്പെടുത്തി കാൻസർ വാർഡിലെ ചിരി എന്ന പുസ്തകവും അദ്ദേഹം രചിച്ചു.