പുനരുപയോ​ഗിക്കാൻ പറ്റുന്ന വാട്ടർബോട്ടിലുകളെ സൂക്ഷിക്കണം. കാരണം ഒരു ടോയ്ലെറ്റ് സീറ്റിൽ ഉള്ളതിനേക്കാൾ 40000 മടങ്ങ് ബാക്ടീരിയകളുടെ താവളമാണ് റീയൂസബിൾ ബോട്ടിലുകളെന്നാണ് അമേരിക്കയിൽ നടന്ന ഒരു പഠനത്തിൽ പറയുന്നു. അമേരിക്കയിലെ വാട്ടർഫിൽട്ടർ ​ഗുരു.കോമാണ് ഈ കണ്ടെത്തലിനു പിന്നിലെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

റീയൂസബിൾ ബോട്ടിലിന്റെ പെട്ടെന്ന് തുറക്കാൻ പറ്റുന്ന സ്പൗട്ട് ലിഡ്, പ്രധാന അടപ്പ് ടൈറ്റ്ചെയ്യുന്ന സ്ക്രൂ ടോപ് ലിഡിന്റെ ഭാ​ഗം, സ്ട്രേ ലിഡ്, സ്ക്വീസ് ടോപ് ലിഡ് എന്നീഭാ​ഗങ്ങൾ തുടച്ചെടുത്ത് മൂന്നുതവണ പരിശോധിച്ചപ്പോൾ ബാസില്ലസ്, ​ഗ്രാം നെ​ഗറ്റീവ് വിഭാ​ഗത്തിൽപ്പെട്ട രണ്ട് തരത്തിലുള്ള ബാക്ടീരിയകളെ കണ്ടെത്തി.