സ്വർണത്തിന് വീണ്ടും പൊന്നുംവില . ഇന്ന് 400 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 42,840 രൂപ ആയി. ഒരു ഗ്രാം സ്വർണത്തിന് 50 രൂപയാണ് ഉയർന്നത്. 5,355 രൂപയാണ് ഇന്നത്തെ വില.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 400 രൂപയുടെ കുതിപ്പ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെയും വില വർദ്ധിച്ചു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ വർദ്ധിച്ച് 73 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.