കാ​ലി​ഫോ​ർ​ണി​യ : അ​ത്താ​ഴ​വി​രു​ന്നി​നി​ടെയു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ മുന്നിൽവച്ചു ഭാര്യയെ വെടിവച്ചു കൊലപെടുത്തിയ ഭർത്താവ് അറസ്റ്റിൽ.
.
മാ​ർ​ച്ച് 6 ന് ​രാ​ത്രി 7.30ഓ​ടെ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഡാ​ലി സി​റ്റി​യി​ൽ മൂന്നും നാലും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​ണ് ഫ്രാ​ൻ​സെ​സ് കേ​ന്ദ്ര ലൂ​സെ​റോ​യെ (27), ഭ​ർ​ത്താ​വ് റോ​മി​യ​ർ ന​രാ​ഗ് (27‌) വെ​ടി​വ​ച്ചു കൊലപെടുത്തിയത്.

രാ​ത്രി​ഭ​ക്ഷ​ണം ക​ഴി​ച്ച് വീ​ട്ടി​ലേ​ക്ക് തി​രി​കെ വ​രു​ന്ന​തി​നി​ടെ ഇ​രു​വ​രു ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് യു​വ​തി​ക്ക് നേ​രെ നി​റ​യൊ​ഴി​ച്ചു. മൂ​ന്നും നാ​ലും വ​യ​സു​ള്ള മ​ക്ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

വീ​ട്ടി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും യു​വ​തി​ക്ക് വെ​ടി​യേ​റ്റു. ​ലൂ​സെ​റോ​യ്ക്ക് നാ​ലു​ത​വ​ണ വെ​ടി​യേ​റ്റ​താ​യി ഡെ​യ്‌​ലി സി​റ്റി പോലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ൻ​റ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കൊ​ല​പാ​ത​കം, കു​ട്ടി​ക​ളെ അ​പാ​യ​പ്പെ​ടു​ത്ത​ൽ, ആ​യു​ധം ഒ​ളി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ഭ​ർ​ത്താ​വി​നെ​തി​രെ ചു​മ​ത്തി. ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​രാ​ഗി​നെ മാ​ർ​ച്ച് 16 ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കു​ട്ടി​ക​ൾ യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​യു​ക​യാ​ണ് .