തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടനയിൽ കെ.സുധാകരന് പൂർണ്ണാധികാരം നൽകില്ല. പുനസംഘടനയിൽ അന്തിമ തീരുമാനത്തിന് പ്രത്യേക സമിതി നിലവിൽ വരും. എം പിമാരും സമിതിയുടെ ഭാഗമാകും . പട്ടികക്ക് അന്തിമരൂപം നൽകുന്നത് എം പിമാരുടെ കൂടി നിലപാട് കണക്കിലെടുത്തെന്ന് സൂചന. ഇത് സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തും. താരിഖ് അൻവറിൻ്റെ കേരള സന്ദർശനം ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാനെന്ന് സൂചന. 

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ച് ആലോചനകള്‍ തുടങ്ങേണ്ട സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും  അസ്വാരസ്യങ്ങള്‍ തലപൊക്കിയിരുന്നു. നേരത്തെ പാർലമെന്‍റ്  തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കഴിഞ്ഞ തവണ കരുത്തുറ്റ വിജയം നേടിയ രണ്ട് എംപിമാർക്കെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ.