ഹൈക്കോടതിയുടെ വാക്കാലുള്ള നിർദേശത്തെ തുടർന്ന്
മലങ്കര സഭാതർക്കം രമ്യമായി പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിച്ചു വരുന്നതായി കേരളത്തിൻ്റെ റിപ്പോർട്ട് സുപ്രീം കോടതിയിൽ. റിപ്പോർട്ട് സത്യവാങ്മൂലമായി സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

സംസ്ഥാന ചീഫ് സെക്രട്ടറിക്ക് വേണ്ടി സ്റ്റാൻഡിങ് കോൺസൽ
നിഷേ രാജൻ ഷൊങ്കർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് സുപ്രീം കോടതിയുടെ ഈ നിർദ്ദേശം.

റിപ്പോർട്ട് സത്യവാങ്മൂലമായി ഫയൽ ചെയ്യാമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും കോടതിയെ അറിയിച്ചു.ഹർജി പരിഗണിക്കുന്നത് കോടതി നാല് ആഴ്ചത്തേക്ക് മാറ്റി.

എന്നാൽ റിപ്പോർട്ട് സ്വീകരിക്കരുതെന്ന് ഓർത്തോഡോക്സ് സഭയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സി.യു സിങും അഭിഭാഷകൻ ഇ.എം.എസ് അനാമും കോടതിയിൽ ആവശ്യപ്പെട്ടു. കോടതി വാക്കാൽ പറഞ്ഞ ചില നിരീക്ഷണങ്ങളാണ് സർക്കാർ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്നും, അതൊന്നും അന്തിമ വിധികളിൽ ഇല്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി.