മുംബൈ: പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (67) അന്തരിച്ചു. നടൻ അനുപം ഖേറാണ് വിയോഗ വാർത്ത പുറത്തുവിട്ടത്. ഏറെ വേദനയോടെയാണ് വിവരം പങ്കുവയ്ക്കുന്നതെന്ന് അനുപം ഖേർ ട്വിറ്ററിൽ കുറിച്ചു. 45 വർഷമായുള്ള ആത്മബന്ധത്തിനാണ് അന്ത്യമായതെന്നും അദ്ദേഹം പറയുന്നു.

1956 ഏപ്രിൽ 13ന് ജനിച്ച സതീഷ് കൗശിക് നിർമാതാവും തിരക്കഥാകൃത്തും കൊമേഡിയനുമെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. രാം ലഖൻ, സാജൻ ചാലെ സസുരാൽ, ജാനോ ബി ദോ യാരോ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

ഗുരുഗ്രാമിൽ വച്ചാണ് കൗശികിന്‍റെ ആരോഗ്യനില വഷളാകുകയും കാറിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം മുംബൈയിലേക്ക് കൊണ്ടുവരും.