മുൻ കേന്ദ്ര മന്ത്രിയും, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ പി.സി.തോമസിൻ്റെയും, മേരിക്കുട്ടിയുടെയും മകൻ ജിത്തു തോമസ് (42) അന്തരിച്ചു.

അർബുദ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബാംഗ്ലൂരിൽ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

സംസ്ക്കാരം പിന്നീട് നടക്കും. ജയതയാണ് (എഞ്ചിനീയർ ബാംഗ്ലൂർ ) ഭാര്യ. ജോനാഥാൻ ( 8-ാം ക്ലാസ്), ജോഹാൻ (6-ാം ക്ലാസ്) ചോയിസ് സ്കൂൾ വിദ്യാർത്ഥികൾ എന്നിവരാണ് മക്കൾ.