വ​ട​ക​ര: ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ടെ സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നു മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കേ​സ്. എം​വി​ഐ സു​രേ​ഷി​നെ​തി​രേ​യാ​ണ് വ​ട​ക​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ചൊ​വാ​ഴ്ച രാ​വി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നി​ട​യി​ലാ​ണ് സം​ഭ​വം. ഡ്രൈ​വിം​ഗ് സ്‌​കൂ​ളി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ വ​ച്ച് സ്ത്രീ​യോ​ട് എം​വി​ഐ അ​പ​മ​ര്യാ​ദ​മാ​യി പെ​രു​മാ​റു​ക​യും അ​സ്ഥാ​ന​ത്ത് സ്പ​ര്‍​ശി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

ടെ​സ്റ്റി​നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​രോ​രു​ത്ത​രാ​യി ഇ​റ​ങ്ങി​യ ശേ​ഷം ഒ​ടു​വി​ല്‍ സ്ത്രീ​യും എം​വി​ഐ​യും മാ​ത്ര​മേ വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. സം​ഭ​വ​ത്തി​ല്‍ വ​ട​ക​ര സ്വ​ദേ​ശി​യാ​യ യു​വ​തി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സു​രേ​ഷി​നെ​തി​രേ വ​ട​ക​ര ഡി​വൈ​എ​സ്പി ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എം​വി​ഐ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.