റി​യാ​ദ്: സൗ​ദി മ​ന്ത്രി​സ​ഭ​യി​ൽ സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ വ​രു​ത്തി സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ് ഉ​ത്ത​ര​വി​റ​ക്കി. പു​തി​യ വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രി​യാ​യി സ​ൽ​മാ​ൻ ബി​ൻ യു​സു​ഫ് അ​ൽ​ദോ​സ​രി​യെ നി​യ​മി​ച്ചു. ഇ​ബ്രാ​ഹിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സു​ൽ​ത്താ​നെ സ്റ്റേ​റ്റ് മ​ന്ത്രി​യാ​യും മ​ന്ത്രി​സ​ഭാ കൗ​ൺ​സി​ൽ അം​ഗ​മാ​യും നി​യ​മി​ച്ചു.

മു​തി​ർ​ന്ന റാ​ങ്കി​ലു​ള്ള സാം​സ്കാ​രി​ക സ​ഹ​മ​ന്ത്രി​യാ​യി റ​കാ​ൻ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ തൗ​ഖ് നി​യ​മി​ത​നാ​യി. ഇ​സ്മാ​യി​ൽ ബി​ൻ സ​യ്ദ് അ​ൽ​ഗാം​ദി​യെ മു​തി​ർ​ന്ന റാ​ങ്കി​ൽ മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന ഉ​പ മ​ന്ത്രി​യാ​യും നി​യ​മി​ച്ചു.

ഹ​മൂ​ദ് അ​ൽ മു​റൈ​ഖി​യെ മ​ന്ത്രി പ​ദ​വി​യോ​ടെ റോ​യ​ൽ കോ​ർ​ട്ട് ഉ​പ​ദേ​ശ​ക​നാ​യും ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ് ബി​ൻ ആ​മി​ർ അ​ൽ ഹ​ർ​ബി​യെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​പാ​ധ്യ​ക്ഷ​നാ​യും നി​യ​മി​ച്ചു.