റി​യാ​ദ്: അ​ന​ധി​കൃ​ത​മാ​യി വി​സ ക​ച്ച​വ​ടം ന​ട​ത്തി​യ കേ​സി​ൽ ബം​ഗ്ലാ​ദേ​ശി​ലെ സൗദി കോ​ണ്‍​സു​ലേ​റ്റി​ലെ മു​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള സം​ഘം അ​റ​സ്റ്റി​ൽ. സൗ​ദി​യി​ല്‍ നി​ന്നും തൊ​ഴി​ല്‍ വി​സ ഇ​ഷ്യു ചെ​യ്യു​ന്ന​തി​ന് 5.40 ല​ക്ഷ​ത്തി​ലേ​റെ റി​യാ​ല്‍ ഇ​വ​ര്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി സൗ​ദി ആ​ന്‍റി-​ക​റ​പ്ഷ​ൻ ക​മ്മീ​ഷ​ൻ (ന​സ​ഹ) ക​ണ്ടെ​ത്തി.

ബം​ഗ്ലാ​ദേ​ശി​ലെ സൗ​ദി എം​ബ​സി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​സ ക​ച്ച​വ​ടം ന​ട​ത്തി​യ​ത്. കോ​ണ്‍​സു​ലാ​ര്‍ മേ​ധാ​വി​യും ഡെ​പ്യൂ​ട്ടി അം​ബാ​സി​ഡ​റു​മാ​യി​രു​ന്ന അ​ബ്ദു​ല്ല ഫ​ലാ​ഹ് മ​ദ്ഹി അ​ല്‍​ശം​രി, ഡെ​പ്യൂ​ട്ടി കോ​ണ്‍​സു​ലാ​ര്‍ ഖാ​ലി​ദ് നാ​സ​ര്‍ ആ​യി​ദ് അ​ല്‍​ഖ​ഹ്താ​നി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള്‍.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. എ​ട്ടു ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളും പ​ല​സ്തീ​ൻ നി​ക്ഷേ​പ​ക​നും അ​റ​സ്റ്റി​ലാ​യ​വ​രു​ടെ കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.