ഇന്ത്യൻ സൂപ്പർ‌ ലീഗ് നോക്കൗട്ടിൽ ബെംഗളൂരു എഫ്സിയോടു തോറ്റ കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ തിരിച്ചെത്തി. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണു പരിശീലകൻ ഇവാൻ വുക്കുമാനോവിച്ചും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.

പരിശീലകനെയും താരങ്ങളെയും സ്വീകരിക്കാൻ നൂറു കണക്കിന് ആരാധകരും വിമാനത്താവളത്തിലെത്തിയിരുന്നു. റഫറിയുടെ നിലപാ‍ടിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഗ്രൗണ്ട് വിട്ടു. പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ച് താരങ്ങളോടു മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.

ടീം തിരികെ വരാൻ തയാറാകാതിരുന്നതോടെ പിന്നീട് ബെംഗളൂരുവിനെ ജേതാക്കളായി പ്രഖ്യാപിച്ചു. ഇതോടെ ബെംഗളൂരു സെമിയിൽ കടന്നു. കരുത്തരായ മുംബൈ സിറ്റിയാണ് സെമി ഫൈനലിൽ ബെംഗളൂരു എഫ്സിയുടെ എതിരാളികൾ.