ഫ്ലോറിഡ: സരസോട്ട കൗണ്ടിയിലെ വെനീസിൽ ചൊവ്വാഴ്ച രാത്രി യുഎസ്-41 ക്രോസ് ചെയ്ത മലയാളി കാൽനടയാത്രക്കാരനു വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. പെഡസ്ട്രിയൻ ക്രോസിംഗിൽ കൂടി മോട്ടലിനു എതിർവശത്തുള്ള കടയിലേക്ക് പോകുമ്പോഴാണ് സംഭവം. ഫ്ലോറിഡയിലെ പോർട്ട് ഷാർലറ്റിൽ നിന്നുള്ള 61-വയസ്സുകാരൻ ഓടിച്ച കാർ ആണ് വന്നിടിച്ചത്.

വെനീസിൽ മോട്ടലിൽ ജീവനക്കാരനായ 29കാരന് ആണ് അപകടത്തിൽ പരുക്കേറ്റ മലയാളി. കോട്ടയം സ്വദേശിയെങ്കിലും ഇപ്പോൾ കുടുംബം മഹാരാഷ്ട്രയിലാണെന്നാണ് അറിയുന്നത്.