കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്നും നായക്കുട്ടിയ മോഷ്ടിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിച്ചു. ഉഡുപ്പി സ്വദേശികളായ നിഖില്‍, ശ്രേയ എന്നിവര്‍ക്കാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിജാമ്യം നല്‍കിയത്. നായ്ക്കുട്ടിയെ ഉടമയ്ക്ക് വിട്ടുനല്‍കി. കേസുമായി മുന്നോട്ടുപോകന്‍ താല്‍പര്യമില്ലെന്ന് കടയുടമ മുഹമ്മദ് ബസിത് കോടതിയെ അറിയിച്ചു.

കഴിഞശനിയാഴ്ചയായിരുന്നു സംഭവം. പൂച്ചയേ വാങ്ങുമോ എന്ന് ചോദി്ച്ച് നെട്ടൂരിലെ പെറ്റ് ഷോപ്പിലെത്തിയ ഇവര്‍ നായക്കുട്ടിയെ ഹെല്‍മെറ്റില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. പതിനയ്യായിരം രൂപ വില വരുന്ന നായക്കുട്ടിയെ ആണ് ഇവര്‍ മോഷ്ടിച്ചത്. ഇവര്‍ പോയതിന് ശേഷം നായക്കുട്ടിയെ കാണാനില്ലന്ന കാര്യം ശ്രദ്ധയില്‍ പെട്ട കടയുടമ സി സി സി ടി വ ദൃശ്യങ്ങള്‍ പരിശോധിപ്പോഴാണ് നായക്കുട്ടിയെ മോഷ്ടിച്ചതായി മനസിലായത്.