ല​ണ്ട​ൻ: ത്രി​രാ​ഷ്ട്ര വ​നി​താ ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ജേ​താ​ക്ക​ൾ. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ത്യ​യെ അ​ഞ്ച് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഉ​യ​ർ​ത്തി​യ 110 റ​ൺ​സെ​ന്ന ചെ​റി​യ വി​ജ​യ​ല​ക്ഷ്യം ര​ണ്ട് ഓ​വ​ർ ബാ​ക്കി നി​ൽ​ക്കെ പ്രോ​ട്ടീ​യ​സ് മ​റി​ക​ട​ന്നു. ക്ലോ​യ് ട്ര​യോ​ൺ(57) ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

സ്കോ​ർ:
ഇ​ന്ത്യ 109/4(20)
ദ​ക്ഷി​ണാ​ഫ്രി​ക്ക 113/5(18)

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ക്ക് സ്മൃ​തി മ​ന്ഥാ​ന(0), ജെ​മീ​മ റോ​ഡ്രി​ഗ​സ്(11) എ​ന്നി​വ​രെ വേ​ഗ​ത്തി​ൽ ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് ഹ​ർ​ലീ​ൻ ഡി​യോ​ൾ(46), ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ(21) എ​ന്നി​വ​ർ പൊ​രു​തി​യെ​ങ്കി​ലും മെ​ല്ലെ​യാ​ണ് സ്കോ​ർ ബോ​ർ​ഡ് ച​ലി​ച്ച​ത്.

റ​ൺ​സ് ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ച്ച ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​രെ നോ​ൺ​കു​ലേ​ക്കോ എം​ലാ​ബ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബൗ​ളിം​ഗ് സം​ഘം വ​രി​ഞ്ഞു​മു​റു​ക്കി. എം​ലാ​ബ ര​ണ്ടും അ​യ​ബോം​ഗ ഖാ​ഖ, സു​നെ ലൂ​സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ പ്രോ​ട്ടീ​യ​സി​ന്‍റെ മൂ​ന്ന് മു​ൻ​നി​ര ബാ​റ്റ​ർ​മാ​രെ ഇ​ന്ത്യ വേ​ഗം മ​ട​ക്കി. തു​ട​ർ​ന്ന് ലൂ​സി​നൊ​പ്പം(12) ട്ര​യോ​ൺ ന​ട​ത്തി​യ പോ​രാ​ട്ടം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വി​ജ​യം സ​മ്മാ​നി​ച്ചു. 32 പ​ന്തി​ൽ ആ​റ് ഫോ​റു​ക​ളും ര​ണ്ട് സി​ക്സും ട്ര​യോ​ൺ നേ​ടി.

നീ​ല​പ്പ​ട​യ്ക്കാ​യി സ്നേ​ഹ് റാ​ണ ര​ണ്ടും രേ​ണു​ക സിം​ഗ്, രാ​ജേ​ശ്വ​രി ഗെ​യ്ക്‌​വാ​ദ്, ദീ​പ്തി ശ​ർ​മ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.